കിഷനെ പോലെ നിർഭാഗ്യവാൻ വേറെയുണ്ടോ??
കിഷനെ പോലെ നിർഭാഗ്യവാൻ വേറെയുണ്ടോ??
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഒരു മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടുക. എന്നിട്ട് തൊട്ട് അടുത്ത മത്സരം ആ താരത്തിന് നഷ്ടപെടുക .ഇങ്ങനെ ഒരു അവസ്ഥ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതിന് മുന്നേ സംഭവിച്ചിട്ടുണ്ടോ. ഇഷാൻ കിഷൻ വന്ന അവസ്ഥ പോലെ വേറെ ആർകെങ്കിലും വന്നിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇതിനോടകം ഒൻപത് ഡബിൾ സെഞ്ച്വറികളാണ് പിറന്നിരിക്കുന്നത്. ഇതിൽ മൂന്നു എണ്ണം നേടിയത് രോഹിത് ശർമയാണ്. മറ്റു ഇന്ത്യൻ താരങ്ങളായ കിഷനും സച്ചിനും സേവാഗും ഏകദിനത്തിൽ ഡബിൾ തികച്ചിട്ടുണ്ട്.ഇന്ത്യൻ താരങ്ങൾക്ക് പുറമെ മൂന്നു താരങ്ങൾ കൂടി ഡബിൾ നേടിയിട്ടുണ്ട്. പാകിസ്ഥാൻ താരമായ ഫഖർ സമാൻ, കിവിസ് താരമായ മാർട്ടിൻ ഗുപ്ട്ടിൽ, വിൻഡിസ് താരമായ ക്രിസ് ഗെയ്ൽ എന്നിവരാണ് ഈ താരങ്ങൾ.
എന്നാൽ ഡബിൾ സെഞ്ച്വറി നേടിയ ശേഷം തൊട്ട് അടുത്ത മത്സരം നഷ്ടമാകുന്ന ആദ്യത്തെ താരമല്ല കിഷൻ. തന്റെ ഡബിൾ സെഞ്ച്വറിക്ക് ശേഷം ക്യാപ്റ്റനായിരുന്ന സേവാഗ് അടുത്ത മത്സരത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.ഡബിൾ സെഞ്ച്വറി നേടി ശേഷമുള്ള അടുത്ത മത്സരം സച്ചിനും കളിച്ചിരുന്നില്ല.
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് ഉച്ചക്ക് 1:30 ക്ക് ആരംഭിക്കും. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page